ജില്ലാ സീനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ്: ഇരവിപേരൂർ ഡിഎസ്എ ജേതാക്കൾ
1582200
Friday, August 8, 2025 3:40 AM IST
പുറമറ്റം : പത്തനംതിട്ട ജില്ലാ സീനിയർ മിക്സഡ് ചാമ്പ്യൻഷിപ്പ് പുറമറ്റം ഗവ. വി എച്ച് എസ് എസ് ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഷിജു പി. കുരുവിള അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ശോശാമ്മ ജോസഫ്, നാഷനൽ സിൽവർ മെഡൽ നേടിയ എം.എസ്. സുധൻ, സുജു മോൾ എന്നിവർക്ക് പുരസ്കാരം നൽകി.
ജില്ലാ നെറ്റ് ബോൾ അസോസിയേറ്റ് സെക്രട്ടറി സാബു ജോസഫ് സമ്മാദാനം നിർവഹിച്ചു. റ്റി.റ്റി. തോമസ്, ജയശ്രീ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഇരവിപേരുർ ഡിഎസ്എ ടീം ജേതാക്കളായി. പുറമറ്റം ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി.