ഭാര്യയെയും മക്കളെയും ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റിൽ
1581945
Thursday, August 7, 2025 4:19 AM IST
തിരുവല്ല: വീട്ടിലെത്തി ഭാര്യയെയും മക്കളെയും അമ്മയെയും ഉപദ്രവിക്കുന്ന യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാര്‍ സീതത്തോട് സ്വദേശി തുളസീരാജാണ് (38) പിടിയിലായത്. ഡ്രൈവര്‍ജോലി ചെയ്യുകയാണ് ഇയാള്‍.
കഴിഞ്ഞ 30ന് രാത്രിയാണ് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന ഇരവിപേരൂര്‍ വാരാമണ്ണില്‍ വീട്ടില്കുടുംബാംഗങ്ങളെ ദേഹോപദ്രവം ഏല്പിക്കുകയും കത്തി കൊണ്ട് ആക്രമിക്കുകയും ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ തുളസീരാജിനെ റിമാന്‍ഡ് ചെയ്തു. എസ് ഐമാരായ കെ. രവിചന്ദ്രന്‍, ടി. ഉണ്ണികൃഷ്ണന്, എഎസ്ഐ രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.