വാറണ്ട് കേസ് പ്രതി പിടിയിൽ
1581677
Wednesday, August 6, 2025 4:04 AM IST
മല്ലപ്പള്ളി: വാറണ്ടു കേസിലെ പ്രതിയെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടാങ്ങല്‍ വായ്പൂര് കണ്ണങ്കര പുള്ളോലിത്തടത്തില്‍ വീട്ടില്‍ നിഷാദിനെയാണ് (അൻസാരി, 50)പിടികൂടിയത്.
2010, 2015 വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ദേഹോപദ്രവകേസുകളില് നിലവില്‍ ഇയാള്‍ക്കെതിരേ വാറണ്ട് നിലവിലുണ്ട്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ നിഷാദിനെ റിമാന്‍ഡ് ചെയ്തു.