പ്രതിഷേധ പ്രകടനം നടത്തി
1581671
Wednesday, August 6, 2025 3:55 AM IST
കോഴഞ്ചേരി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീമാർക്കെതിരേയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആറന്മുള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും ധർണയും നടന്നു.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് ധര്‍ണ ഉദ്ഘാടനം ചെയ്തു. കുര്യന് മടയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
മുന്‍ എംഎല്‍എ എ.പത്മകുമാർ, റവ. രാജു അഞ്ചേരി, എം.വി.സിന്ധു, മാത്യൂസ് ജോര്‍ജ്, ചെറിയാന് ജോര്‍ജ് തമ്പു, ബിജിലി പി.ഈശോ, പി.വി.സതീഷ്കുമാർ, സുനിതാ കുര്യന്, നൈജില്കെ.ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.