എൻസിഎംജെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
1581664
Wednesday, August 6, 2025 3:55 AM IST
കോന്നി: നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കന്യാസ്ത്രീമാരെ അകാരണമായി ജയിലിൽ അടച്ചതിലും നീതിനിഷേധത്തിനെതിരേയും കോന്നി ഗാന്ധി സ്ക്വയറിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കോന്നി അസംബ്ലി പ്രസിഡന്റ് റവ. സജു തോമസിന്റെ അധ്യക്ഷതയിൽ നടന്നയോഗം എൻസിഎംജെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഫാ. ബെന്യാമിൻ ശങ്കരത്തിൽ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ആൻ എസ്ഐസി മുഖ്യപ്രഭാക്ഷണം നടത്തി.
ഫാ.ജോർജ് ഡേവിഡ്, റവ. ഷാജി കെ. ജോർജ്, ഫാ. ബിജോയ് തുണ്ടിയത്ത്, സിസ്റ്റർ ടെസ, സിസ്റ്റർ സരല്യ, പാസ്റ്റർ ഏബ്രഹാം വർഗീസ്, അനീഷ് തോമസ്, മാത്യൂസൺ പി. തോമസ്, ബാബു വെൻമേലി, ജിജോ പി. ജോൺ, സജി വർഗീസ് എന്നിവർ പ്രസംഗിച്ചു.