മോഷണക്കേസില്‍ യുവാവ് അറസ്റ്റില്‍
1581947
Thursday, August 7, 2025 4:19 AM IST
പത്തനംതിട്ട: മോഷണ വസ്തുക്കളുമായി നാട്ടുകാര്‍ തടഞ്ഞുവച്ച് പത്തനംതിട്ട പോലീസിന് കൈമാറിയയാളെ അറസ്റ്റ് ചെയ്തു. കോന്നി അതിരുങ്കല്‍ കളഗിരി കിഴക്കേതില്‍ വീട്ടില്‍ എസ്. രാഹുലാണ് (26) സഞ്ചരിച്ച മോട്ടോര്‍സൈക്കിള്‍ ഉള്‍പ്പെടെ പിടിയിലായത്. വാഴമുട്ടത്തു പ്രവര്‍ത്തിക്കുന്ന വൃന്ദ സ്റ്റോഴ്സില്‍നിന്ന് രണ്ട് ദിവസങ്ങളിലായി പ്ലംബിംഗ് ഇലക്ട്രിക് സാധനങ്ങള്‍ മോഷണം പോയിരുന്നു.
വിവരമറിഞ്ഞ നാട്ടുകാര്‍ സംശയകരമായ സാഹചര്യത്തില്‍ കല്ലറക്കടവില്‍ യുവാവിനെ തടഞ്ഞുവച്ച് പോലീസിനു കൈമാറുകയായിരുന്നു. എസ്ഐ ഷിജു പി. സാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.