റാന്നി ബിആർസിയിൽ ഹിരോഷിമ ദിനാചരണം
1581936
Thursday, August 7, 2025 3:34 AM IST
റാന്നി: കുട്ടികളിൽ യുദ്ധവിരുദ്ധ മനോഭാവം വളർത്തുക, യുദ്ധത്തിന്റെ ദുരന്തം അനുഭവിച്ചവരെ ഓർമപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ റാന്നി ബിആർസിയും വെച്ചൂച്ചിറ കോളനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി ഹിരോഷിമ ദിനാചരണം നടത്തി. ഹിരോഷിമയിലെ യുദ്ധത്തെ ഓർമപ്പെടുത്തുക എന്ന നിലയിൽ വീഡിയോ പ്രദർശനം, പോസ്റ്റർ പ്രദർശനം, ഫോട്ടോ പ്രദർശനം, സഡാക്കോ കൊക്ക് നിർമാണം എന്നിവയാണ് പ്രധാനമായും നടന്നത്.
ജൂണിയർ റെഡ് ക്രോസ് യുദ്ധത്തിൽ മരിച്ചവരുടെ ഓർമകൾക്കു മുമ്പിൽ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി അർപ്പിച്ചു. വിവിധ ക്ലാസുകൾ കേന്ദ്രീകരിച്ചുകൊണ്ട് സഡാക്കോ കൊക്ക് നിർമാണം അധ്യാപകരുടെ നേതൃത്വത്തൽ നടത്തി.
ബിപിസി ഷാജി എ.സലാം യുദ്ധവിരുദ്ധ വിദ്യാർഥി സദസ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക സുജ ജോർജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജി. ബീന യുദ്ധവിരുദ്ധ സന്ദേശം നൽകി.ആൻസി തോമസ്,ആസീബ കരീം എന്നിവർ പ്രസംഗിച്ചു.
ജസ്റ്റീന തോമസ്, എൻ. ശ്രീനാഥ്, സുലൈം ഷാജഹാൻ, എം.ആർ. അനിൽകുമാർ, അജേഷ് മണി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിദ്യാർഥികളായ അനുഗ്രഹ ബൈജു, ബി. അദ്വിക, മറിയം തോമസ്, പി. ദർശന, ബി. അനുഗ്രഹ എന്നിവർ പ്രസംഗിച്ചു. ഗണിതം, സാമൂഹ്യശാസ്ത്ര വിഷയങ്ങളുമായി ബന്ധിപ്പിച്ചാണ് ദിനാചരണം നടത്തിയത്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളും കൊക്ക് നിർമിച്ചു.
ഹിരോഷിമ ദിനം ആചരിച്ച് നാഷണൽ സ്കൂൾ
വാഴമുട്ടം: ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി വാഴമുട്ടം നാഷണൽ സ്കൂളിൽ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ ശാസ്ത്രം നാളെയുടെ നന്മയ്ക്ക് എന്ന പേരില്‍ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ, മാനേജർ രാജേഷ് ആക്ലേത്ത് എന്നിവർസമാധാന സന്ദേശം നൽകി. ദിയോന മറിയ റോയി യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഹിരോഷിമ ദിനത്തിന്റെ രക്തസാക്ഷിയായ സഡാക്കോ സസാക്കിയുടെ ഓർമയ്ക്കായി കുട്ടികള്‍ സഡാക്കോ കൊക്കുകൾ നിർമിച്ചു. കുട്ടികൾ മെഴുകുതിരി ദീപം തെളിച്ചു. കുട്ടികൾക്കായി വിവിധ പരിപാടികളും ക്ലാസുകളും നടന്നു.
ദീപ്തി വാസുദേവ്, ടി.ആർ. പാർവതി, സന്ധ്യ ജി. നായർ, പി. ആകാശ് എന്നിവർ നേതൃത്വം നൽകി.