പ്രഥമാധ്യാപികയ്ക്കെതിരേയുള്ള നടപടി നിർദേശം അപലപനീയം: കെപിഎസ്ടിഎ
1581666
Wednesday, August 6, 2025 3:55 AM IST
പത്തനംതിട്ട: നാറാണംമൂഴി സ്കൂളിലെ പ്രഥമാധ്യാപികയ്ക്കെതിരേയുള്ള നടപടി നിർദേശം അപലപനീയമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ.
മാനേജ്മെന്റ് സ്കൂളിൽ അധ്യാപക നിയമനത്തിൽ പ്രഥമാധ്യാപകർക്ക് പങ്കില്ലാതിരിക്കേ സ്വന്തം യൂണിയനിലെ അംഗങ്ങളായ ഡിഇഒയിലെ ജീവനക്കാരുടെ വേലവിലക്കിന്റെ ആഘാതം കുറയ്ക്കാനായി പ്രഥമാധ്യപികയെ ബലിയാടാക്കുന്ന നടപടി അത്യന്തം പ്രതിഷേധാർഹമാണ്.
ഇക്കഴിഞ്ഞ ജൂണിൽ മാത്രം സ്ഥാനക്കയറ്റം ലഭിച്ച ഇപ്പോഴത്തെ പ്രഥമാധ്യാപിക സംഭവത്തിൽ യാതൊരു പങ്കുമില്ലാത്ത വ്യക്തിയാണ്. കൊല്ലം തേവലക്കര സ്കൂൾ സംഭവം പോലെ സിസ്റ്റം തകരാറിലായ സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും മുഖം രക്ഷിക്കാനായുള്ള പ്രഥമാധ്യാപികയുടെ സസ്പെൻഷൻ നിർദേശം ഉടൻ പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പ്രത്യക്ഷ സമരപരിപാടി കളുമായി മുന്നോട്ടു പോകുമെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി. കി ഷോർ, ട്രഷറർ അജിത്ത് ഏബ്രഹാം, സംസ്ഥാന ഭാരവാഹികളായ എസ്. പ്രേം, വർഗീസ് ജോസഫ്, ബിറ്റി അന്നമ്മ തോമസ്, സി. കെ. ചന്ദ്രൻ, എസ്. ദിലീപ് കുമാർ, വി. ലിബികുമാർ എന്നിവർ പ്രസംഗിച്ചു.