നവോദയ വിദ്യാലയ മാഗസിൻ പ്രകാശനം ചെയ്തു
1581948
Thursday, August 7, 2025 4:19 AM IST
വെച്ചൂച്ചിറ: ജവഹർ നവോദയ വിദ്യാലയത്തിൽ വിദ്യാർഥി പ്രതിനിധികളുടെ സ്ഥാനമേൽക്കൽ ചടങ്ങിനോടനുബന്ധിച്ച യോഗം ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയ മാസികയുടെ പ്രകാശനം കളക്ടർ നിർവഹിച്ചു. കുട്ടികളുമായി കളക്ടർ സംവദിച്ചു.
നവോദയ പ്രിൻസിപ്പൽ വി. സുധീർ, വെച്ചൂച്ചിറ കോളനി ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ലേഖ തോബിയാസ്, കോളനി ജിഎച്ച്എസ് പ്രിൻസിപ്പൽ ജി. ബീന, അധ്യാപികമാരായ എം. തങ്കമണി, കെ.എൽ. രശ്മി, രക്ഷാകർതൃ പ്രതിനിധികളായ രമ്യ സന്തോഷ്, പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.