അടൂര്‍ പട്ടയമേള നാളെ
1581672
Wednesday, August 6, 2025 4:04 AM IST
അടൂർ: നിയോജക മണ്ഡലത്തിലെ പട്ടയമേളയും കടമ്പനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനവും നാളെ കടമ്പനാട് കെആര്‍കെപിഎം ബിഎച്ച്എസ് ഓഡിറ്റോറിയത്തില്‍ 3.30 ന് മന്ത്രി കെ.രാജന് നിര്‍വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
സര്‍ക്കാരിന്റെ എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ നിയോജക മണ്ഡലങ്ങളിലെ 39 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും. 34 എല്‍എ പട്ടയവും അഞ്ച് മുനിസിപ്പല്‍ പട്ടയവുമാണ്.
അടൂര്‍ താലൂക്കിലെ പെരിങ്ങനാട് വില്ലേജിലെ പള്ളിക്കല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോളനിയിലെ 16 കൈവശക്കാര്‍ക്ക് പട്ടയം നല്‍കും. 2020-21 പദ്ധതി വിഹിതത്തില്‍ നിന്നു 44 ലക്ഷം രൂപയും ചിറ്റയം ഗോപകുമാർ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നു 5.5 ലക്ഷം രൂപയും ചെലവഴിച്ചാണ് കടമ്പനാട് സ്മാര്‍ട്ട് വില്ലേജ് നിര്‍മിച്ചത്.
ചടങ്ങിൽ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ, എഡിഎം ബി. ജ്യോതി, അടൂര്‍ ആര്‍ഡിഒ എം. ബിപിന്കുമാര് തുടങ്ങിയവർ പ്രസംഗിക്കും.