പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുന്നത് അനീതി: സതീഷ് കൊച്ചുപറമ്പിൽ
1581934
Thursday, August 7, 2025 3:34 AM IST
പത്തനംതിട്ട : പെൻഷൻകാരുടെ ആനുകുല്യങ്ങൾ എൽഡിഎഫ് സർക്കാർ നിഷേധിക്കുന്നതിനെതിരേ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നടത്തുന്ന ദ്വിദിന സത്യഗ്രഹം പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുൻപിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പെൻഷൻകാരുടെ അവകാശങ്ങൾ ആരുടെയും ഔദാര്യമല്ല. നിത്യോപയോഗ സാധനങ്ങളുടെയും മരുന്നിന്റെയും വില താങ്ങാവുന്നതിലും അധികമായിരിക്കുകയാണെന്ന് സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.എ. ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത്, സംസ്ഥാന ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.