ആത്മഹത്യാസംഭവം അന്വേഷിക്കണം: എകെഎസ്ടിയു
1581668
Wednesday, August 6, 2025 3:55 AM IST
കോഴഞ്ചേരി: നാറാണംമൂഴി സെന്റ് ജോസഫ് യുപി സ്കൂളിലെ അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തില്‍ യഥാര്‍ഥ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്ന് ആള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് അരുണ്‍ മോഹന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രെഡിഡന്റ് പി. കെ. സുശീല്‍ കുമാര്‍, സംസ്ഥാനകമ്മിറ്റി അംഗം കെ. എ. തന്‍സീർ, ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷൈന്‍ ലാൽ, ജില്ലാ ട്രഷറാര്‍ പി. ടി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.