ജില്ലാ സിവിൽ സർവീസ് കായികമേളയ്ക്കു തുടക്കമായി
1581670
Wednesday, August 6, 2025 3:55 AM IST
പത്തനംതിട്ട: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാരുടെ കായികമേള കാതോലിക്കറ്റ് കോളജ് ഗ്രൗണ്ടിലും സ്പോർട്സ് കൗൺസിൽ ഓഫീസിലുമായി നടത്തി.
കായികമേള ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.എസ്. അമൽജിത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ആർ. പ്രസന്നകുമാർ, എൻജിഒ യൂണിയൻ ഭാരവാഹി പി.ബി. മധു, എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എസ്. വിനോദ് കുമാർ, സ്പോർട്സ് കൗൺസിൽ ജീവനക്കാരായ റോബിൻ വിളവനാൽ, അക്ഷയ്, ബെൻലി എൽ എസ്, ഉമേഷ്, പരിശീലകർ എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ നൂറോളം വരുന്ന ജീവനക്കാർ കായികമേളയിൽ പങ്കെടുത്തു.