എസ്പിസി പ്രവേശനോത്സവം
1582463
Saturday, August 9, 2025 3:56 AM IST
പത്തനംതിട്ട: പത്തനംതിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പതിനാറാമത് ബാച്ചിന്റെ പ്രവേശനോൽസവം നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
2010 മുതൽ സ്കൂളിൽ എസ്പിസി പ്രോജക്ട് നടപ്പാക്കിവരികയാണ്. പിടിഎ പ്രസിഡന്റ് ഡി. ശിവദാസ് അധ്യക്ഷത വഹിച്ചു. എസ്പിസി അഡീഷനൽ ജില്ലാ നോഡൽ ഓഫീസർ ജി. സുരേഷ് കുമാർ, പ്രിൻസിപ്പൽ എസ്. ബീന,
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജാസർ ജമീൽ, സീനിയർ അസസ്റ്റന്റ് ബിന്ദു ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ജി. മിനി, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനില അന്ന തോമസ്, തോമസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.