കെപിസിസി സംസ്കാര സാഹിതി ക്യാന്പ് ഇന്നുമുതൽ
1582452
Saturday, August 9, 2025 3:45 AM IST
പത്തനംതിട്ട: കെപിസിസി കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ സംസ്ഥാന ക്യാമ്പിന് ഇന്നു ചരൽക്കുന്നിൽ തുടക്കം. "അ.. ആ... അറിവ്, ആനന്ദം' എന്ന പേരിൽ സംഘടിപ്പിക്കുന്ന വിചാരസദസ് ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ പത്തിന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല നിർവഹിക്കും. സംസ്കാര സാഹിതി ചെയർമാൻ സി.ആർ. മഹേഷ് എംഎൽഎ അധ്യക്ഷത വഹിക്കും.
തുടർന്ന് സംഘടനാ ചർച്ചയിൽ ജനറൽ സെക്രട്ടറി ഷിജു സ്കറിയ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. വൈകുന്നേരം ആറിന് എഴുത്തുകാരൻ വിനോയ് മോമസ് വർത്തമാനകാലം എഴുത്തും ജീവിതവും എന്ന വിഷയത്തിൽ സെക്ഷനു നേതൃത്വം നൽകും. ഏഴിന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പ്രസംഗിക്കും. സംസ്കാരിക സാഹിത മുൻ ചെയർമാൻ ആര്യാടൻ ഷൗക്കത്ത് എംഎൽഎയെ അനുമോദിക്കും. തുടർന്ന് കലാസന്ധ്യ അരങ്ങേറും.
നാളെ രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ക്യാന്പിൽ പ്രസംഗിക്കും. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് സ്റ്റഡി ക്ലാസിന് നേതൃത്വം നൽകും. 11ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, ആന്റോ ആന്റണി എംപി എന്നിവർ പ്രസംഗിക്കും.