നിരണം ചുണ്ടൻ നീരണിഞ്ഞു
1582210
Friday, August 8, 2025 3:57 AM IST
തിരുവല്ല: 71-ാമത് നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള പരിശീലനത്തിനായി നിരണം ചുണ്ടൻ പന്പാനദിയിൽ നീരണിഞ്ഞു.
ആധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ച ഡോക്കിൽ നിന്നും വള്ളസമിതി ഭാരവാഹികളായ റെജി അടിവാക്കൽ, ബിജു പറമ്പിൽ, രാജൻ കടപ്പിലാരിൽ, കെ.ജി ഗീവർഗീസ്, സാജൻ തോമസ്, ബോസ്, അഭിലാഷ് ആശാരി, തുടങ്ങിയവരും നിരണം ജലോത്സവ പ്രേമികളും ചേർന്ന് നിരണം ചുണ്ടന്റെ നീറ്റിലിറക്കൽ നിർവഹിച്ചു.
വൈകുന്നേരം പ്രദർശനതുഴച്ചിൽ നടത്തി. 83 തുഴച്ചിൽക്കാരും അഞ്ച് അമരക്കാരും രണ്ട് ഇടിയനും അഞ്ച് താളക്കാരുമായി ഏറെ പുതുമകളോടെ 30 ന് നടക്കുന്ന നെഹ്റു ട്രോഫിയിൽ മത്സരിക്കും. സുനിൽ കൈനകരി, രാഹുൽ പ്രകാശ് എന്നീ പരീശീലകരുടെ നേതൃത്വത്തിലാണ് ടീമിനെ ഒരുക്കിയിരിക്കുന്നത്.
ക്രൗൺ പ്ലാസ കൊച്ചിയുടെ ചെയർമാൻ കാട്ടുനിലത്ത് പുത്തൻപുരയിൽ കെ.ജി. ഏബ്രഹാം നിരണം ചുണ്ടന്റെ ക്യാപ്റ്റനായി ടീമിനെ നയിക്കും. പരിശീലനം കരുമാടിതോട്ടിൽ നടന്നുവരികയാണ്.