ചാവറ ക്വിസ് മത്സരം: ബിലീവേഴ്സ് സ്കൂൾ ജേതാക്കൾ
1582211
Friday, August 8, 2025 3:57 AM IST
തിരുവല്ല: 33-ാ മത് അഖില കേരള ചാവറ ക്വിസ് മത്സരം തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിൽ നടന്നു. 46 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ തിരുവല്ല ബിലീവേഴ്സ് റസിഡൻഷൽ സ്കൂൾ, വിജയികളായി.
ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാർ, തുമ്പമൺ സെന്റ് ജോൺസ് സ്കൂൾ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് പ്രിൻസിപ്പൽ ഫാ. തോമസ് ചെമ്പിൽപറമ്പിൽ സിഎംഐ ,വൈസ് പ്രിൻസിപ്പൽ ഫാ. റോജിൻ തുണ്ടിപ്പറമ്പിൽ സിഎംഐ,
പുന്നപ്ര കാർമൽ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി. ഡയറക്ടറും ക്വിസ് മാസ്റ്ററുമായ ഫാ. ജസ്റ്റിൻ ആലുക്കൽ എന്നിവർ ചേർന്ന് എവറോളിംഗ് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു.