ബിലീവേഴ്സ് ആശുപത്രിയിൽ മുലയൂട്ടൽ വാരാചരണം
1582213
Friday, August 8, 2025 3:57 AM IST
തിരുവല്ല : നവജാത ശിശുക്കളുടെയും അമ്മയുടെയും ആരോഗ്യത്തിൽ മുലയൂട്ടലിനുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ നിയോനേറ്റോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണം നടന്നു.
പത്തനംതിട്ട ഡിഎംഒ ഡോ.എൽ. അനിതാകുമാരി വാരാചരണം ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത് അധ്യക്ഷത വഹിച്ചു.
നിയോനേറ്റോളജി വിഭാഗം മേധാവി ഡോ. സുമിത അരുൺ , ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. പാറ്റ്സി വർഗീസ്, ചീഫ് നഴ്സിംഗ് ഓഫീസർ മിനി സാറാ തോമസ് എന്നിവർ പ്രസംഗിച്ചു. ഡോ. ജൂലിയറ്റ് ജോൺസ് ക്ലാസ് നയിച്ചു.