മോട്ടോര്‍ പമ്പും വയറും മോഷ്ടിച്ചയാള്‍ പിടിയില്‍
1582207
Friday, August 8, 2025 3:57 AM IST
പത്തനംതിട്ട: വള്ളിക്കോട് ഞക്കുനിലം കൊച്ചാലുമ്മൂടിലുള്ള റിംഗ് സൈറ്റിലെ റൂമില്‍ സൂക്ഷിച്ച മോട്ടോര്‍ പമ്പും വയറും മോഷ്ടിച്ച കേസിൽ കോന്നി പൂവന്‍പാറ പുതുവല്‍ പുത്തന്‍ വീട്ടില്‍ ഷംനാസ് സലിം (38) അറസ്റ്റിൽ. കഴിഞ്ഞ ജൂലൈ 19 നു ഉച്ചയ്ക്കാണ് മോഷണം നടന്നത്. തെളിവെടുപ്പില്‍ ഓമല്ലൂര്‍ കുളം ജംഗ്ഷനിലെ ആക്രിക്കടയില്‍ നിന്നു മോട്ടോര്‍ കണ്ടെടുത്തു.ഇയാള്‍ സഞ്ചരിച്ച സ്കൂട്ടറും പിടിച്ചെടുത്തു.
മോട്ടോറിന്റെ വയറും മറ്റും കണ്ടെടുക്കേണ്ടതുണ്ട്. 2022 ല്‍ കോവളം പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് പോക്സോ കേസുകളില്‍ പ്രതിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു. റിമാൻഡിലായ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.
പത്തനംതിട്ട ഡിവൈഎസ്പി എസ്.ന്യൂമാന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. പോലീസ് ഇന്‍സ്പെക്ടര്‍ കെ.സുനുമോന്റെ നേതൃത്വത്തിലായിരുന്നു ഷംനാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.