വയോജന സംരക്ഷണത്തിൽ പുതിയ പദ്ധതികൾ: കാതോലിക്കാ ബാവ
1582215
Friday, August 8, 2025 3:57 AM IST
അടൂർ: സമൂഹത്തിനു ഗുണകരമായ നിലയിൽ ആതുര ശുശ്രൂഷാ സേവനമേഖലകളിലും വയോജനങ്ങളെ സംരക്ഷിക്കുന്നതിലും ഓർത്തഡോക്സ് സഭ കൂടുതൽ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. അടൂർ കടമ്പനാട് ഭദ്രാസനത്തിലെ ഇടവക പ്രതിനിധികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോ. സഖറിയാസ് മാർ അപ്രേമിന്റെ അധ്യക്ഷതയിൽ യൂഹാനോൻ മാർ പോളിക്കാർപ്പോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫാ. കെ. പി. മാത്യൂസ് പ്ലാവിളയിൽ, ഇടവക വികാരി ഫാ. ജേക്കബ് കോശി,സഭമാനേജിംഗ് കമ്മിറ്റിയംഗം എ. കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.