ക്യാപ്റ്റൻ രാജു സ്മാരക പ്രേക്ഷക കൂട്ടായ്മാ പുരസ്കാരം മണിയൻപിള്ള രാജുവിന്
1582464
Saturday, August 9, 2025 3:56 AM IST
പത്തനംതിട്ട: നടൻ ക്യാപ്റ്റൻ രാജുവിന്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ ആറാമത് പുരസ്കാരം നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ കൺവീനർ പി. സക്കീർ ശാന്തിയും പത്രസമ്മേളനത്തിൽ അറിയിച്ചു.
സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ മികച്ച സാന്നിധ്യമാണ് മണിയൻപിള്ള രാജുവിനെ അവാർഡിനായി പരിഗണിച്ചത്. മെമന്റോയും അനുമോദന പത്രവും നൽകും. സെപ്റ്റംബർ 17നു വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് ചേരുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.