കോടതിയില്‍നിന്നു രക്ഷപ്പെട്ട പോക്സോ പ്രതി പിടിയില്‍
1582206
Friday, August 8, 2025 3:57 AM IST
പത്തനംതിട്ട: കോടതിയില്‍നിന്നു ഓടിരക്ഷപ്പെട്ട പോക്സോ കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. മെഴുവേലി ആയത്തില്‍ സനു നിവാസില്‍ സുനു സജീവനാണ് (28) പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.
പത്തനംതിട്ട പോക്സോ കോടതിയില്‍ നിന്നും കഴിഞ്ഞമാസം 27ന് ഇയാള്‍ക്കെതിരേ വാറണ്ട് ഉത്തരവായിരുന്നു. തുടര്‍ന്ന്, ഇയാള്‍ കോടതിയില്‍ ഹാജരായി. കോടതി റിമാന്‍ഡ് ചെയ്തതറിഞ്ഞു ഓടി രക്ഷപ്പെടുകയായിരുന്നു.
ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ 2022ല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച പോക്സോ കേസിലെ പ്രതിയാണ് സുനു.