ഡിആർസി ടെസ്റ്റിംഗ് ലാബ് ഉദ്ഘാടനം
1582462
Saturday, August 9, 2025 3:56 AM IST
കോന്നി : റബർ ബോർഡ് ട്രേഡിംഗ് കമ്പനിയായ പമ്പാ റബേഴ്സ് ലിമിറ്റഡ് കോന്നിയിൽ ലാറ്റക്സ് ഡിആർസി നിർണയ ലബോറട്ടറി തുറന്നു. റബർ ബോർഡ് ജോയിന്റ് പ്രൊഡക്ഷൻ കമ്മീഷണർ കെ. ഷൈലജ ലാബ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കമ്പനി സ്ഥാപക ഡയറക്ടർ സുരേഷ് കോശി അധ്യക്ഷത വഹിച്ചു.
പമ്പാ റബേഴ്സ് മാനേജിംഗ് ഡയറക്ടർ എ.ആർ. ദിവാകരൻ സ്വാഗതവും കമ്പനി ഡയറക്ടർ പി.എസ്. ജോൺ കോന്നി നന്ദിയും പറഞ്ഞു. തെങ്ങുംകാവ് റബർ ഉത്പാദക സംഘം പ്രസിഡന്റ് ബാബു വർഗീസ്, പത്തനംതിട്ട റീജണൽ ഓഫീസിലെ അസിസ്റ്റന്ഖ് ഡെവലപ്മെന്റ് ഓഫീസർ സി.വി. ദീപ്തി എന്നിവർ പ്രസംഗിച്ചു.
റബർകറ വിപണനത്തിൽ കർഷകർക്ക് ഉണ്ടാകാവുന്ന ഉണക്കത്തൂക്ക നിർണയത്തിലുള്ള നഷ്ടം പരിഹരിക്കാൻ ഈ ലാബ് ഉപകിക്കും. ശാസ്ത്രീയമായി ശേഖരിച്ച കറയുടെ സാംപിൾ ഈ ലാബിൽ കർഷകർക്ക് മിതമായ നിരക്കിൽ പരിശോധിക്കാനാകും. കോന്നി ആനക്കൂട് റോഡിൽ ഉള്ള പിസി കോപ്ലക്സ് കെട്ടിടത്തിലാണ് പമ്പാ റബേഴ്സ് ഓഫീസും ലാബും പ്രവർത്തിക്കുന്നത്. ഫോൺ: 8330083840.