സ്പെഷൽ സ്കൂൾ കായികമേള: കടമാൻകുളം സ്കൂളിന് ചാന്പ്യൻഷിപ്പ്
1582461
Saturday, August 9, 2025 3:56 AM IST
കൊടുമൺ: മണക്കാല ദീപ്തി സ്പെഷൽ സ്കൂൾ ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിന്റെ വാർഷിക ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ എ- സോൺ സ്പെഷൽ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് റവ. ഡോ. ടി .ജി കോശി മെമ്മോറിയൽ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് കൊടുമൺ ഇഎംഎസ് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നു.
ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫീസർ ഷംല ബീഗം ഉദ്ഘാടനം നിർവഹിച്ചു. റവ. മാത്യു സി. വർഗീസ് അധ്യക്ഷത വഹിച്ചു. ചാന്പ്യൻഷിപ്പിൽ കടമാൻകുളം എംജിഎം ബഥനി സ്പെഷൽ സ്കൂൾ ജേതാക്കളായി.
മണക്കാല ദീപ്തി സ്പെഷൽ സ്കൂൾ രണ്ടാം സ്ഥാനവും തെള്ളിയൂർ എംസിആർഡി സ്പെഷൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഏറത്ത് പഞ്ചായത്ത് സ്ഥിം സമിതി അധ്യക്ഷ മറിയാമ്മ തരകൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. റവ.ഡോ. പി. സണ്ണി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ ജേതാക്കൾക്കുള്ള സമ്മാനദാനങ്ങൾ ഏലിയാമ്മ കോശി, ജോർജ് ബേബി തുടങ്ങിയവർ വിതരണം ചെയ്തു.