ബൈക്കിലെത്തി വയോധികയുടെ മാല അപഹരിച്ചയാൾ അറസ്റ്റിൽ
1582208
Friday, August 8, 2025 3:57 AM IST
ആറന്മുള: കോഴഞ്ചേരിയിൽ കഴിഞ്ഞ ഞായറാഴ്ച പള്ളിയില്‍ പോയശേഷം തിരികെ വീട്ടിലേക്ക് നടന്നുപോയ വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന കേസില്‍ ഒരാളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി കള്ളിക്കാട്ടില്‍ വീട്ടില്‍ ബിനു തോമസാണ് (34) അറസ്റ്റിലായത്.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ബിനുവെന്ന് പോലീസ് പറഞ്ഞു. കോഴഞ്ചേരി മേലെപ്പീടികയില്‍ ഉഷാ ജോര്‍ജി(72)ന്റെ കഴുത്തില്‍ നിന്നു മൂന്നു പാവനോളം തൂക്കം വരുന്ന മാല പൊട്ടിച്ചുകടന്ന ഇയാളെ പത്തനംതിട്ട അമല ബാറിനു സമീപമുള്ള ലോഡ്ജില്‍ നിന്നു കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്.
മൂന്നിന് രാവിലെ 7.30നാണ് സംഭവം. ബൈക്കിലെത്തിയ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടാമനെ പിടികൂടാനുണ്ട്. എസ്ഐ വിഷ്ണു, സിപിഒ മനുകുമാര്‍ എന്നിവർ അന്വേഷണത്തിന് നേതൃത്വം നല്കുന്നു.