വോട്ടര്‍പട്ടിക പുതുക്കല്‍: 57,057 അപേക്ഷകള്‍
1582453
Saturday, August 9, 2025 3:45 AM IST
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 57,057 പേര് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു.
നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 550 അപേക്ഷകളും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 3944 അപേക്ഷകളുമാണ് ഇന്നലെ വൈകുന്നേരം വരെ ലഭിച്ചത്. 12 വരെ അപേക്ഷകൾ നൽകാനാകും.