എടത്വ സെന്റ് അലോഷ്യസ് കോളജില്‍ അന്തര്‍ദേശീയ ശില്പശാലയ്ക്കു തുടക്കം
1582123
Thursday, August 7, 2025 11:26 PM IST
എടത്വ: ലൈബ്രറി മാനേജ്മെന്റ് സോഫ്റ്റ്വെയര് (കോഹ) അന്തര്‍ദേശീയ ശില്പശാലയ്ക്ക് എടത്വ സെന്റ് അലോഷ്യസ് കോളജില്‍ തുടക്കമായി. വിവരസാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള കാലഘട്ടത്തില്‍ ലൈബ്രറി മാനേജ്മെന്റ് ആധുനീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി. ഇന്ദുലാല്‍, ലൈബ്രേറിയന്‍ ഫാ. ടിജോമോന്‍ പി. ഐസക്, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. വിനു റ്റി. വടക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ വിവിധ കോളജുകളില്‍നിന്നുള്ള നിരവധി വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. കാനഡയില്‍നിന്ന് സോണി സക്കറിയ, ഒമാനില്‍നിന്ന് ഡോ. ബിനു ജാന്‍ മാത്യു, ഫാ. ടിജോമോന്‍ പി. ഐസക് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ശില്പശാല ഇന്ന് സമാപിക്കും.