മെറിറ്റ് അവാര്‍ഡ് വിതരണം ഒക്ടോബര്‍ അഞ്ചിന്
1225159
Tuesday, September 27, 2022 12:51 AM IST
ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ (കേരള, സിബിഎസ്ഇ) എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്ക് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാര്‍ഥം രാജീവ് വിചാര്‍വേദി ഏര്‍പ്പെടുത്തിയ മെറിറ്റ് അവാര്‍ഡ് ഒക്ടോബര്‍ അഞ്ചിന് രാവിലെ 10.30ന് പെരുമ്പനച്ചിയിലുള്ള മാടപ്പള്ളി സഹകരണ ബാങ്ക് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ നല്‍കുന്നതാണ്. പ്രസിഡന്റ് ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ ചേരുന്ന രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും.
യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. കൊടിക്കുന്നില്‍ സുരേഷ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ജോബ് മൈക്കിള്‍ എംഎല്‍എ, മുന്‍മന്ത്രി കെ.സി. ജോസഫ് എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.