ഏറ്റുമാനൂരിൽ തെരുവു നായ്ക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ
Wednesday, September 13, 2023 3:53 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: തെ​​രു​​വു നാ​​യ്ക്ക​​ളെ കൂ​​ട്ട​​ത്തോ​​ടെ ച​​ത്ത നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. കോ​​ട​​തി​​പ്പ​​ടി ഭാ​​ഗ​​ത്ത് വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ലാ​​യാ​​ണ് ആ​​റ് നാ​​യ്ക്ക​​ളെ ച​​ത്ത നി​​ല​​യി​​ൽ ക​​ണ്ട​​ത്. വി​​ഷാം​​ശം ഉ​​ള്ളി​​ൽ ചെ​​ന്ന​​തി​​ന്നെ തു​​ട​​ർ​​ന്നാ​​ക​​ണം നാ​​യ്ക്ക​​ൾ ച​​ത്ത​​തെ​​ന്ന് മൃ​​ഗാ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

അ​​വ​​ശ​​നി​​ല​​യി​​ലാ​​യി​​രു​​ന്ന ര​​ണ്ട് നാ​​യ്ക്ക​​ളെ ചി​​കി​​ത്സ ന​​ൽ​​കി ര​​ക്ഷ​​പ്പെ​ടു​​ത്തി. ര​​ണ്ടു നാ​​യ്ക്ക​​ളും നാ​​ലു നാ​​യ്ക്കു​​ട്ടി​​ക​​ളു​​മാ​​ണ് ച​​ത്ത​​ത്. ച​​ത്ത നാ​​യ്ക്ക​​ളെ ന​​ഗ​​ര​​സ​​ഭാ​​ധി​​കൃ​​ത​​ർ മ​​റ​​വു ചെ​​യ്തു.