സെന്റ് ചാവറ ഇന്റർ ബിഎഡ് കൊളീജിയറ്റ് ഷട്ടിൽ ടൂർണമെന്റ്
1397089
Sunday, March 3, 2024 6:37 AM IST
മാന്നാനം: സെന്റ് ചാവറ ഇന്റർ ബിഎഡ് കൊളീജിയറ്റ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ പ്രഫ.ഡോ. റോസമ്മ സോണി നിർവഹിച്ചു. സെന്റ് ജോസഫ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ ഡോ.കെ.എം. ബെന്നി അധ്യക്ഷത വഹിച്ചു.
കോളജ് ബർസാർ ഫാ. ഫിലിപ് പഴയകരി സിഎംഐ, മൗണ്ട് കാർമൽ ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. സുമ തോമസ്, ടൂർണമെന്റ് കോഓർഡിനേറ്റർ ഡോ. ഷൈജു ഫ്രാൻസിസ്, യൂണിയൻ ചെയർമാൻ ബിബിൻ സാബു എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ 30 ട്രെയിനിംഗ് കോളജ് ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു.