ഫുട്ബോൾ പരിശീലനം
1415837
Thursday, April 11, 2024 10:57 PM IST
കാളകെട്ടി: അച്ചാമ്മ മെമ്മോറിയൽ ഹൈസ്കൂളിൽ സമ്മർ ഫൺ എന്ന പേരിൽ ഫുട്ബോൾ പരിശീലനം ആരംഭിച്ചു. അവധിക്കാലം ആസ്വാദ്യകരമാക്കാനും കുട്ടികളുടെ കായിക ശേഷി വർധിപ്പിച്ച് കഴിവുറ്റ യുവതലമുറയെ രൂപപ്പെടുത്താനുമാണ് പരിശീലനം ലക്ഷ്യം വയ്ക്കുന്നത്. കായികാധ്യാപകരായ വി.വി. വിനു, സുധീഷ് കുമാർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഫോൺ - 9539753444.
കോട്ടയം: ജില്ലാ ഫുട്ബോള്‍ അസോസിയേഷനും അല്‍ എത്തിഹാദ് ഫുട്ബോള്‍ അക്കാദമിയും സംയുക്തമായി നടത്തുന്ന ഫുട്ബോള്‍ കോച്ചിംഗ് പ്രവേശനം ചങ്ങനാശേരി എസ്ബി കോളജിലും കാഞ്ഞിരപ്പള്ളി അല്‍ഫീന്‍ സ്കൂളിലും തുടരുന്നു. ഫോണ്‍: 9846244010.