അലുമ്നി അസോസിയേഷന് വാര്‍ഷികം
1425171
Sunday, May 26, 2024 10:19 PM IST
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഹയർ സെക്കൻഡറി സ്കൂള്‍ അലുമ്നി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും പി.എ. ഉലഹന്നാന് പേരുക്കുന്നേല്‍ മെമ്മോറിയല്‍ അവാര്‍ഡ് ദാനവും രാമപുരത്തു നടന്നു. കവിയും ഗാനരചയിതാവും സംഗീതാജ്ഞനും പൂര്‍വവിദ്യാര്‍ഥിയുമായ നാരായണന് കാരനാട്ടിനെയാണ് പി.എ. ഉലഹന്നാന് അവാര്‍ഡ് നല്കി ആദരിച്ചത്.
എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും സമ്മേളനത്തില്‍ ആദരിച്ചു. അലുമ്നി അസോസിയേഷന് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. എന്‍. രാജേന്ദ്രന് ഐപിഎസ്, കെ.കെ. ജോസ് കരിപ്പാക്കുടിയില്‍, സിജി സെബാസ്റ്റിന്, പി.എ. മാര്ട്ടിന്, ജോജി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.