ഫ്രാന്‍സിസ്കന്‍ അല്മായ സഭ അല്‍ഫോന്‍സാ തീര്‍ഥാടനവും രൂപത സെമിനാറും
1438536
Tuesday, July 23, 2024 10:49 PM IST
ഭരണങ്ങാനം: ഫ്രാന്‍സിസ്കന്‍ അല്മായ സഭ പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ 25ന് രാവിലെ 9.30 മുതല്‍ ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രത്തില്‍ രൂപതാ സെമിനാറും ഉച്ചകഴിഞ്ഞ് 1.30 ന് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തിലേക്ക് ജപമാല റാലിയും നടത്തും.
ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ. ഡോ. അഗസ്റ്റിന് പാലയ്ക്കപറമ്പില്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി തോണക്കര, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഗര്‍വാസിസ് ആനിത്തോട്ടം എന്നിവര്‍ ചേര്‍ന്ന് ജപമാല റാലിക്ക് സ്വീകരണം നല്‍കും.
എസ്എഫ്ഒ രൂപത പ്രസിഡന്റ് സോജന് മാത്യു കോയിക്കല്‍ വാരപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന രൂപത സെമിനാറില്‍ എസ്എഫ്ഒ സീറോ- മലബാര്‍ ഏരിയ കൗണ്‍സിലര്‍ ബ്രദര്‍ വി.എല്‍ വര്‍ഗീസ് വളപ്പില മുഖ്യപ്രഭാഷണം നടത്തും. ഫാ. ആന്റണി വെച്ചൂര്‍ ഒഎഫ്എം, ഫാ.ജിതിന് വടക്കുംമുറി ഒഎഫ്എം, ഫാ. ആദര്‍ശ് വടക്കേത്ത് ഒഎഫ്എം, റ്റിസി രാജു കടലംകാട്ട്, അന്നക്കുട്ടി തോമസ് പുത്തന്‍പറമ്പില്‍, ടോമി കെ. മാത്യു കളപ്പുരക്കല്‍, ടോമി സേവ്യര്‍ തെക്കേല്‍, സി.ജെ. തോമസ് ചാലില്‍, സി.ജെ. കുര്യന് ചെറുകാട്ടില്‍, ടോമി തോമസ് കുന്നത്തൂര്‍, വി.ടി. മത്തായി വാളിയാങ്കല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കും.