ഭൂഗർഭപാതയുടെ നിർമാണം കളക്ടർ വിലയിരുത്തി
Saturday, August 10, 2024 7:06 AM IST
കോ​​ട്ട​​യം: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​ക്ക് മു​​മ്പി​​ലെ ഭൂ​​ഗ​​ർ​​ഭ​​പാ​​ത​​യു​​ടെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ജി​​ല്ലാ ക​​ള​​ക്ട​​ർ ജോ​​ൺ വി. ​​സാ​​മു​​വ​​ൽ വി​​ല​​യി​​രു​​ത്തി.

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തു​​ന്ന രോ​​ഗി​​ക​​ളും കൂ​​ട്ടി​​രി​​പ്പു​​കാ​​രും തി​​ര​​ക്കേ​​റി​​യ റോ​​ഡ് മു​​റി​​ച്ചു ക​​ട​​ക്കാ​​ൻ പ്ര​​യാ​​സ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​തേ​ത്തു​​ട​​ർ​​ന്നാ​​ണ് ഭൂ​​ഗ​​ർ​​ഭ​പാ​​ത നി​​ർ​​മി​​ക്കാ​​ൻ മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്. 1.30 കോ​​ടി രൂ​​പ ചെ​​ല​​വി​​ലാ​​ണ് നി​​ർ​​മാ​​ണം ന​​ട​​ത്തു​​ന്ന​​ത്.


അ​​വ​​സാ​​ന​​ഘ​​ട്ട നി​​ർ​​മാ​​ണ പ്ര​​വൃ​​ത്തി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്നു.