കോട്ടയം: 6.90 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷാ സ്വദേശികളായ സന്തോഷ് കുമാർ നായിക് (35), ഉപേന്ദ്ര നായിക് (35) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
വിൽക്കുവാനായി അന്യസംസ്ഥാനത്തുനിന്നും ജില്ലയിൽ കഞ്ചാവ് എത്തിയിട്ടുണ്ടെന്നു പോലീസ് മേധാവി കെ. കാർത്തിക്കിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കോട്ടയം ഈസ്റ്റ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി എട്ടോടുകൂടി ചെല്ലിയൊഴുക്കും റോഡിൽവച്ച് 6.90 കിലോ കഞ്ചാവുമായി ഇരുവരും പോലീസിന്റെ പിടിയിലാകുന്നത്.