ഓണം ബംബര്‍: കോട്ടയം അടിച്ചുകയറി
1460087
Wednesday, October 9, 2024 11:44 PM IST
കോട്ടയം: തിരുവോണം ബംബര്‍ ലോട്ടറിയില്‍ കോട്ടയത്ത് സമ്മാനപ്പെരുമഴ. കോട്ടയം മീനാക്ഷി, മഹാലക്ഷ്മി ഏജന്‍സികള്‍ വഴി വിറ്റ ടിക്കറ്റുകള്‍ക്ക് മൂന്നു സമ്മാനങ്ങൾ ലഭിച്ചു. ഒരു രണ്ടാം സമ്മാനവും മൂന്നു മൂന്നാം സമ്മാനവും കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ്. ഒരു കോടിയും അന്‍പത് ലക്ഷവും അടിച്ചവര്‍ ആരൊക്കെ എന്നറിയാനുള്ള ആകാംക്ഷയിലാണ് കോട്ടയം.
ടി.എച്ച്. 612456 എന്ന ടിക്കറ്റിനാണ് ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഈ ടിക്കറ്റ് ചുങ്കം സ്വദേശിയായ ശശികലയാണു മീനാക്ഷിയില്നിന്നു വാങ്ങിയത്. ശശികല ഇത് കോടിമതയിലെ ബന്ധുവിന് വില്ക്കാന് നല്‍കുകയായിരുന്നു. 50 ലക്ഷം രൂപയുടെ മൂന്നാം സമ്മാനാര്‍ഹമായ മൂന്നു നമ്പരുകളാണ് മീനാക്ഷി വഴി വിറ്റഴിച്ചത്. ടി.സി. 147286, ടി.ഡി. 796695, ടി.എല്‍. 194832 നമ്പരുകള്‍ക്കാണ് സമ്മാനം. മഹാലക്ഷ്മി ഏജന്‍സിയും സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റഴിച്ചിട്ടുണ്ട്.