കാഞ്ഞിരപ്പള്ളി ബൈപാസ്: യുഡിഎഫ് റീത്ത് വച്ച് പ്രതിഷേധിച്ചു
1576910
Friday, July 18, 2025 10:27 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ സ്വപ്ന പദ്ധതിയായ ബൈപാസ് നിർമാണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈപാസിനു വേണ്ടി ഭാഗികമായി നിർമിച്ച പാലത്തിന്റെ പില്ലറുകളിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.
സിവിൽ സ്റ്റേഷനു മുന്നിൽനിന്നു പ്രകടനമായി എത്തിയാണ് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചത്. തുടർന്ന് നടന്ന പ്രതിഷേധ യോഗം കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ജോയ് മുണ്ടാംപള്ളി അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷമീർ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം വി.എസ്. അജ്മൽ ഖാൻ, ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി, യുഡിഎഫ് മണ്ഡലം കൺവീനർ ബിജു പത്യാല , സെക്രട്ടറി നാസർ കോട്ടവാതുക്കൽ, യുഡിഎഫ് നേതാക്കളായ രഞ്ജു തോമസ്, ഒ.എം. ഷാജി, നായിഫ് ഫൈസി, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്, ലാൽജി മാടത്താനിക്കുന്നേൽ, ബിനു കുന്നുംപുറം, ദിലീപ് ചന്ദ്രൻ, അജ്മൽ പാറക്കൽ, ഡാനി ജോസ്, ബിജു ശൗര്യാംകുഴിയിൽ, വി.എസ്. അനുഷു മോൻ, നസീമ ഹാരിസ്, ജാൻസി ജോർജ്, ഫസിലി കോട്ടവാതിൽക്കൽ, സജി ഇല്ലത്തുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.