ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചും ഓര്‍മകള്‍ പങ്കുവച്ചും നേതാക്കള്‍
1576963
Friday, July 18, 2025 11:56 PM IST
കോട്ടയം: ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചും ഓര്‍മകള്‍ പങ്കുവച്ചും നേതാക്കള്‍.
സമ്മേളനത്തില്‍ നിരവധി നേതാക്കളാണ് പങ്കെടുത്തത്. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, സെക്രട്ടറി പി.വി. മോഹനന്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത, ഫാ. തോമസ് ഏബ്രഹാം കുന്നേല്‍, ഫാ. ആന്‍ഡ്രൂ ടി. ജോണ്‍, സിഎസ്ഡിഎസ് ജനറല്‍ സെക്രട്ടറി പി.ഡി. സുരേഷ്, പിആര്‍ഡിഎസ് ഉപരക്ഷാധികാരി കെ. ദേവകുമാര്‍, എംപിമാരായ ബെന്നി ബഹനാന്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, ഷാഫി പറമ്പില്‍, എംഎല്‍എമാരായ പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്, രാഹുല്‍ മാങ്കൂട്ടത്തില്‍, മാണി സി. കാപ്പന്, സനീഷ് കുമാര്‍ ജോസഫ്, ഉമാ തോമസ്, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, ടി. സിദ്ദിഖ്, കെ.സി. ജോസഫ്, എ.പി. അനില്‍ കുമാര്‍, എം.എം. ഹസന്, സി.പി. ജോണ്‍, രാജ്മോഹന്‍ ഉണ്ണിത്താന്, ഷിബു ബേബി ജോണ്‍, കുര്യന് ജോയി, ഫില്‍സണ്‍ മാത്യൂസ്, ജോഷി ഫിലിപ്പ്, ജോസി സെബാസ്റ്റ്യന്‍, പി.എ. സലിം, ടോമി കല്ലാനി, ജോസഫ് വാഴക്കന്, എം. ലിജു, അലോഷ്യസ് സേവ്യര്‍, വി.പി. സജീന്ദ്രന്, ഷാനിമോള്‍ ഉസ്മാന്, പി.സി. തോമസ്, പി.ആര്. സോന, എം.പി. ജോസഫ്, ഗിരീഷ് കോനാട്ട് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
രാജ്യത്തിന്റെ ഐക്യം ഭീഷണി നേരിടുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ആശ്വാസം പകരുന്നു: മാര്‍ തോമസ് തറയില്‍
പുതുപ്പള്ളി: രാജ്യത്തിന്റെ ഐക്യം ഭീഷണി നേരിടുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ആശ്വാസം പകരുന്നതായി ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടി രാഷ്ട്രീയത്തില്‍ ആത്മീയമൂല്യങ്ങള്‍ മുറുകെ പിടിച്ച മതേതരവാദിയാണ്. രാഷ്ട്രതന്ത്രജ്ഞത നന്നായി അറിയാമായിരുന്ന രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹമെന്നും മാർ തറയില്‍ പറഞ്ഞു.
ബൈബിളില്‍ യേശുക്രിസ്തുവിന്റെ പൊതുജീവിതത്തെക്കുറിച്ച് പറയുന്നത് ‘’അവന് നന്മ ചെയ്തുകൊണ്ടു സഞ്ചരിച്ചു’’ എന്നാണ്. ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെയും ഇത് അടയാളപ്പെടുത്തുന്നു. പരമാവധി പേര്‍ക്ക് നന്മ ചെയ്യാന്‍ അദ്ദേഹം എപ്പോഴും തിടുക്കം കാണിച്ചു.
നിരാശരായവര്‍ക്ക് അഭയസ്ഥാനവും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായിരുന്നു ഉമ്മന്‍ ചാണ്ടി.
അദ്ദേഹം പരിഹാരങ്ങളുടെ മനുഷ്യനായിരുന്നു. വികസന ഫണ്ട് എങ്ങനെ കണ്ടെത്താമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എപ്പോഴും മാര്‍ഗങ്ങള്‍ അന്വേഷിച്ചു. ഉമ്മന്‍ ചാണ്ടിയെപ്പോലെ ഒരോ വിഷയവും ആഴത്തില്‍ പഠിച്ച മറ്റൊരു നേതാവുണ്ടോ എന്നു സംശയിക്കണം. വിവിധ പ്രശ്നങ്ങളില്‍ ഉഴലുകയാണ് ഇക്കാലത്ത് ജനങ്ങള്‍. വനം-വന്യജീവി സംഘര്‍ഷം, തെരുവ് നായ ആക്രമണം, മലയോര തീരദേശ പ്രശ്നങ്ങള്‍, യുവജന കുടിയേറ്റം തുടങ്ങിവയ്ക്കൊന്നും പരിഹാരമില്ല. പ്രശ്നങ്ങള്‍ക്ക് യഥാര്‍ഥ പരിഹാരം കാണാന്‍ ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള നേതാക്കളെ ആവശ്യമാണ്.
ഉമ്മന്‍ ചാണ്ടി സെന്റ് ബര്‍ക്കുമാന്‍സ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായതില്‍ ചങ്ങനാശേരി അതിരൂപത അഭിമാനിക്കുന്നു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ വിദ്യാര്‍ഥിയായിരുന്നു ഉമ്മന്‍ചാണ്ടി.
മാർ പവ്വത്തിലിന്റെ വാക്കുകള്‍ അദ്ദേഹം അങ്ങേയറ്റം ബഹുമാനത്തോടെ ശ്രദ്ധിച്ചിരുന്നതായും മാര്‍ തറയില്‍ അനുസ്മരിച്ചു.
=മലയോരവും കടലോരവുമടക്കം കേരളത്തെ കണ്ടറിഞ്ഞ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരില്‍ നന്ദിയോടെ ഓര്‍മിക്കേണ്ട ആദ്യ പേര് ഉമ്മന്‍ ചാണ്ടിയുടേതാണ്. കൊച്ചി മെട്രോ അടക്കമുള്ള വികസനപദ്ധതികള്‍ അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെ ഭരണനേട്ടങ്ങളാണ്.
സണ്ണി ജോസഫ്
കെപിസിസി പ്രസിഡന്റ്
=ഒരു പുരുഷായസ് ജനസേവനത്തിനു മാറ്റിവച്ചു. രണ്ടു തവണത്തെ ഭരണത്തിലും ജനക്ഷേമ പ്രര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കി. ജനസമ്പര്‍ക്ക പരിപാടി ലോകം ശ്രദ്ധിച്ചു.
സയ്യദ് സാദിഖലി
ശിഹാബ് തങ്ങള്‍
മുസ്ലിം ലീഗ്
സംസ്ഥാന അധ്യക്ഷന്‍
=മറ്റുള്ളവരുടെ സങ്കടങ്ങള്‍ പരിഹരിക്കാനാണ് അദ്ദേഹം അധ്വാനിച്ചത്. ആരായിരിക്കണം, എങ്ങനെയയായിരിക്കണം മുഖ്യമന്ത്രിയെന്ന് അദ്ദേഹം കാട്ടിത്തന്നു.
ഡോ. ജോസഫ് മാര്‍
ബര്‍ണബാസ് മാര്‍ത്തോമ സഭ
സഫ്രഗന്‍ മെത്രാപ്പോലീത്ത
=ജാതിക്കും മതത്തിനും അപ്പുറം കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടി.
സ്വാമി വീരേശ്വരാനന്ദ
ഗുരുധര്‍മ പ്രചാരണസഭ
ജോയിന്റ് സെക്രട്ടറി
=ഉമ്മന്‍ ചാണ്ടി നമ്മിലൊരാളായി ഇപ്പോഴും ജീവിക്കുന്നു. ആ ഓര്‍മകള്‍ കേരളത്തെ ശക്തിപ്പെടുത്തുന്നു.
രമേശ് ചെന്നിത്തല
=പാവങ്ങളുടെ കണ്ണീരൊപ്പുക, പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കുക എന്ന സന്ദേശം വ്രതമാക്കിയ നേതാവാണ് ഉമ്മന്‍ ചാണ്ടി.
വി.ഡി. സതീശന്
പ്രതിപക്ഷനേതാവ്
=അസാധാരണമായ ഭരണനിര്‍വഹണശേഷി കാണിച്ച ഭരണാധികാരി ആയിരുന്നു ഉമ്മന്‍ ചാണ്ടി. എതിര് ശബ്ദം ഉയർത്തുന്നവരെ വകവരുത്തുന്ന രാഷ്ട്രീയ കാലാവസ്ഥയുള്ള നാട്ടില്‍ എതിര്‍ക്കുന്നവരെപ്പോലും പുഞ്ചിരിച്ചുകൊണ്ട് നേരിട്ടു. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഓരോ കഥയായി ഉമ്മന്‍ ചാണ്ടിയുണ്ട്.
കെ.സി. വേണുഗോപാല്‍
എഐസിസി ജന. സെക്രട്ടറി
=നാനാജാതി മതസ്ഥരെ കരുതലോടെ സ്നേഹിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടി. ഒരു തികഞ്ഞ മനുഷ്യസ്നേഹിയായിരുന്ന അദ്ദേഹം ജീവിതം മുഴുവന്‍ ചെലവഴിച്ചത് സാധാരണക്കാര്‍ക്കുവേണ്ടിയാണ്. ഇന്ന് പുരോഗതി പ്രാപിക്കുന്ന പദ്ധതികള്‍ക്ക് തുടക്കംകുറിച്ചത് അദ്ദേഹമാണ്.
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍
കാതോലിക്കാ ബാവാ മലങ്കര
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്
=പൊതുസേവനം ഒരു ജനസേവനമാണെന്ന് ജീവിച്ചു തെളിയിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടി.
ഷിബു ബേബി ജോണ്‍
=കുട്ടിക്കാലം മുതല്‍ അന്ത്യവിശ്രമ സമയം വരെ ഒപ്പം നടക്കാന്‍ സാധിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
എംഎല്‍എ
=ജാതിമത ചിന്തകള്‍ക്കതീതമായി ഉമ്മന്‍ ചാണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളെയും ഓര്‍മകളെയും മറക്കാനാകില്ല. ഉമ്മന്‍ ചാണ്ടിയുടെ സേവനം ജാതിമത രാഷ്ട്രീയം നോക്കാതെയുമാണ്.
അടൂര്‍ പ്രകാശ് എംപി
യുഡിഎഫ് കണ്‍വീനര്‍
=ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെക്കാള്‍ എത്രയോ ശക്തനാണെന്ന് വിലാപയാത്രയും ഈ അനുസ്മരണ യോഗവും സൂചിപ്പിക്കുന്നു.
കെ.സി. ജോസഫ്