ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നാട്
1576927
Friday, July 18, 2025 11:34 PM IST
കുറവിലങ്ങാട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നാട്. ഉമ്മൻചാണ്ടി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണം നടത്തിയത്. അനുസ്മരണ സമ്മേളനം ജോസഫ് പുതിയിടം ഉദ്ഘാടനം ചെയ്തു. ജോസഫ് സെബാസ്റ്റ്യൻ തെന്നാട്ടിൽ, ബേബി തൊണ്ടാംകുഴി, വി.യു. ചെറിയാൻ, ഷാജി പുതിയിടം, തോമസ് കുര്യൻ, എം.എം. ജോസഫ്, ജോർജുകുട്ടി വെള്ളായിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പാലാ: കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്മാന് പ്രഫ.സതീശ് ചൊള്ളാനി, ആനി ബിജോയി, വക്കച്ചന് മേനാംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലാ: മഹിളാ കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ആനി ബിജോയി ഉദ്ഘാടനം ചെയ്തു.
പാലാ: കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് പയസ് മാണി അനുസ്മരണം ഉദ്ഘാടനം ചെയ്തു.
പാലാ: കോൺഗ്രസ് പാലാ മണ്ഡലം 18-ാം വാര്‍ഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടത്തി. അനുസ്മരണ യോഗം യുഡിഎഫ് പാലാ നിയോജകമണ്ഡലം ചെയര്മാന് പ്രഫ. സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് വി.എം. ആന്റണി വള്ളിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.
പുഞ്ഞാർ: ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗണിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ, ഡിസിസി മെംബർ ജോർജ് സെബാസ്റ്റ്യൻ, എം.സി. വർക്കി, ടോമി മാടപ്പള്ളി, പൂഞ്ഞാർ മാത്യു, സണ്ണി കല്ലാറ്റ്, സജി കൊട്ടാരം തുടങ്ങിയവർ നേതൃത്വം നൽകി.
തിടനാട്: കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പിണ്ണാക്കനാട് ടൗണിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിൽ, ഡിസിസി മെംബർ വർക്കിച്ചൻ വയംപോത്തനാൽ, ബിനോ മുളങ്ങാശേരി, ബെന്നി കൊല്ലിയിൽ, ജോയി പാതാഴ തുടങ്ങിയവർ പങ്കെടുത്തു.