അരുവിത്തുറ കോളജിൽ പ്ലേസ്മെന്റ് സെൽ പ്രവർത്തനോദ്ഘാടനവും കരിയർ ഗൈഡൻസ് സെമിനാറും
1584944
Tuesday, August 19, 2025 4:16 PM IST
അരുവിത്തുറ: വിദ്യാർഥികൾക്ക് തൊഴിലവസരങ്ങളുടെ അക്ഷയ ഖനി ഒരുക്കാൻ അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ പ്ലേസ്മെന്റ് സെല്ലിന്റെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തിരിതെളിഞ്ഞു.
പ്ലേസ്മെന്റ് സെല്ലിന്റെയും കരിയർ സെമിനാറിന്റെയും ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി വലവൂരിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം പ്രഫസർ ഡോ. മിലിന്ത് തോമസ് തേമാലിൽ ഉദ്ഘാടനം ചെയ്തു.
ബിരുദാനന്തര വിദ്യാഭ്യാസവും തൊഴിലവസര സാധ്യതകളും എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസ് നയിച്ചു. കോളജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, പ്ലേസ്മെന്റ് സെൽ കോഓർഡിനേറ്റർമാരായ ഡോ. ജെമിനി ജോർജ്, ബിനോയ് സി. ജോർജ്, പി.സി. അനീഷ് തുടങ്ങിയവരും സംസാരിച്ചു.
കഴിഞ്ഞവർഷം കലാലയത്തിൽ നിന്നും പ്ലേസ്മെന്റ് സെല്ലിലൂടെ നൂറോളം വിദ്യാർഥികൾ വിവിധ അന്താരാഷ്ട്ര കമ്പനികളിൽ ഉദ്യോഗം നേടിയിരുന്നു.