ചങ്ങനാശേരി ബോട്ട് ക്ലബിന്റെ പരിശീലനം പുരോഗമിക്കുന്നു
1584656
Monday, August 18, 2025 7:34 AM IST
ചങ്ങനാശേരി: മീഡിയാ വില്ലേജ് നേതൃത്വം കൊടുക്കുന്ന സിബിസിയുടെ നെഹ്റു ട്രോഫി മത്സരത്തിനായുള്ള പരിശീലനം കിടങ്ങറയിൽ ആരംഭിച്ചു.
അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. ചങ്ങനാശേരിയിലെ രാഷ്ട്രീയ, വ്യവസായ, സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ ബോട്ട് ക്ലബിന്റെ ക്യാപ്റ്റന്‍ സണ്ണി ഇടിമണ്ണിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
കിടങ്ങറ പള്ളി വികാരി ഫാ. സിറിള്‍ ചേപ്പില, ഫാ. ലിബിന് തുണ്ടുകളം, ഷാജി പാലാത്ര, ടോമി അര്‍ക്കാഡിയ, ഗിരീഷ് കോനാട്ട്, അഡ്വ.പി.എസ്. ശ്രീധരന്, എച്ച്. മുസമ്മില്‍, ടിന്‍സു മാത്യു,
ടോം സി. വാടയില്, ടോണി സി. കല്ലുകളം, ഡോ. ജോസഫ് തോമസ്, സി.എം. മാത്യു, ഷാജന് ഓവേലില്‍, സോനു പതാലില്‍, ജോര്‍ജുകുട്ടി കട്ടപ്പുറം, ജോസഫ് ഏബ്രഹാം തെക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.