ഫാം ഫെസ്റ്റ്: സംഘാടകസമിതി രൂപീകരിച്ചു
1584962
Tuesday, August 19, 2025 11:34 PM IST
കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 26 മുതല്‍ 30 വരെ കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ നടത്തുന്ന ഫാം ഫെസ്റ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിച്ചു.
എംപിമാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ സി.കെ. ആശ, മോന്‍സ് ജോസഫ് എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ചെയര്‍പേഴ്സണായും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല വൈസ് ചെയര്‍മാനായും കോഴാ ജില്ലാ കൃഷിത്തോട്ടം ഫാം സൂപ്രണ്ട് ഹണി ലിസ ചാക്കോ ജനറല്‍ കണ്‍വീനറായുമാണ് സമിതി.
പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മത്തായി, കെ.എം. തങ്കച്ചന്, മത്തായി മാത്യു, കോമളവല്ലി രവീന്ദ്രന്, സജേഷ് ശശി, അംബിക സുകുമാരന്‍, ബെല്‍ജി ഇമ്മാനുവല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ യമുന ജോസ്, അക്കൗണ്ട്സ് ഓഫീസര്‍ പ്രീതി പി. പിള്ള, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് രജി പി. മാത്യു എന്നിവര്‍ കമ്മിറ്റി അംഗങ്ങളാകും.
പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മോണിറ്ററിംഗ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, സെമിനാര്‍ കമ്മിറ്റി, എക്സിബിഷന് കമ്മിറ്റി എന്നിവയും രൂപീകരിച്ചു.