"കെഎസ്ആര്‍ടിസി ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കും'
1584972
Tuesday, August 19, 2025 11:34 PM IST
കോട്ടയം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും യുഡിഎഫ് സംരക്ഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് സംസ്ഥാന സമരപ്രഖ്യാപന കണ്വന്ഷന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം. വിന്‍സെന്റ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, വി.എസ്. ശിവകുമാര്‍, കെ.സി. ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ടിഡിഎഫ് വൈസ് പ്രസിഡന്റ് ടി. സോണി, ഡിസിസി വൈസ് പ്രസിഡന്റ് ജി.ഗോപകുമാര്‍, പി.എസ്. സിജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശമ്പള പരിഷ്കരണ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഡിഎ പൂര്‍ണമായും അനുവദിക്കുക, പുതിയ ബസുകള്‍ നിരത്തിലിറക്കുക, എംപാനല്‍ ജീവനക്കാരുടെ ശമ്പളം യഥാസമയം നല്‍കുക, പിഎസ്സി വഴി നിയമനം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്വന്ഷന് നടത്തുന്നത്. വരുന്ന ആഴ്ചകളില്‍ ഡിപ്പോ, ജില്ലാതല പ്രതിഷേധ പരിപാടികളും തുടര്‍ന്ന് സംസ്ഥാനതല സമരങ്ങളും നടത്തും.