ചിങ്ങപ്പുലരിയില്‍ കർഷകരെ ആദരിച്ച് നാട്
1584654
Monday, August 18, 2025 7:34 AM IST
ചങ്ങനാശേരി: നഗരസഭ, കൃഷി ഭവന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നഗരസഭ ഹാളില്‍ കര്‍ഷകദിനാചരണം നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിച്ചു.
ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് മികച്ച കര്‍ഷകരെ ആദരിച്ചു.
ടെസ വര്‍ഗീസ്, എല്‍സമ്മ ജോബ്, ഉഷ മുഹമ്മദ് ഷാജി, ബീന ജോബി, സന്തോഷ് ആന്റണി, റെജി കേളമ്മാട്ട്, കുഞ്ഞുമോള്‍ സാബു എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കര്‍ഷകദിനാചരണം നടത്തി. പ്രസിഡന്റ് ജയിംസുകുട്ടി ഞാലിയില്‍ അധ്യക്ഷത വഹിച്ചു.
നാഷണല്‍ വൈസ് പ്രസിഡന്റ് അഡ്വ. ബോബന് തെക്കേല്‍ ഉദ്ഘാടനം ചെയ്തു. ലീജിയന് ഏര്‍പ്പെടുത്തിയ കര്‍ഷകശ്രീ പുരസ്കാരങ്ങള്‍ ജോണി കൊല്ലമന, മാത്യു ജോസഫ് എന്നിവര്‍ ഏറ്റുവാങ്ങി. ബിജു നെടിയകാലാപ്പറമ്പില്‍, സോണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.