സംസ്ഥാന ജൂണിയര്‍ അത്ലറ്റിക്സ് : അസംപ്ഷന്‍ കോളജിലെ നിത്യക്ക് ട്രിപ്പിള്‍
1585221
Wednesday, August 20, 2025 7:42 AM IST
ചങ്ങനാശേരി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂണിയര്‍ അത്ലറ്റിക്സ് മത്സരത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ ഒന്നാംവര്‍ഷ ഇക്കണോമിക്സ് ബിരുദ വിദ്യാര്‍ഥിനി സി.ആര്. നിത്യ വുമണ്‍ അണ്ടര്‍ 20 വിഭാഗത്തില്‍ 1500 മീറ്റര്‍, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് 4ഃ400 മീറ്റര്‍ റിലേ എന്നീ ഇങ്ങളില് സ്വര്‍ണം നേടി.
3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിൽ പഴയ റെക്കോര്‍ഡ് 12:16.20സെക്കൻഡ് 11:45.80 സെക്കൻഡായി തിരുത്തിയാണ് സ്വര്‍ണ മെഡല്‍ നേടിയത്.
നോര്‍ത്ത് പറവൂര്‍ സ്വദേശിയായ നിത്യ ചെറാക്കോണം വീട്ടില്‍ റോബിന്സണിന്റെയും ജെസിയുടെയും മകളാണ്.
സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകന് ആര്. സൂരജാണ് നിത്യയുടെ പരിശീലകന്.