കല്‍ക്കെട്ട് ഇടിഞ്ഞ് കുംബിക്കപ്പുഴ പാലം അപകടാവസ്ഥയില്‍
1584850
Tuesday, August 19, 2025 6:33 AM IST
നെടുംകുന്നം: പുന്നവേലി റോഡിലെ കുംബിക്കപ്പുഴ പാലം കല്‍ക്കെട്ടിടിഞ്ഞ് അപകടാവസ്ഥയില്‍. മുളയംവേലി - നെടുംകുന്നം പഞ്ചായത്തിലെ 10, 11 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന കുംബിക്കപ്പുഴ പാലത്തിന്റെ അടിഭാഗത്തെ പ്രധാന കൽക്കെട്ടാണ് ഇടിഞ്ഞ് അപകടാവസ്ഥയിലായത്. നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന പാലത്തിന്റെ അപകടാവസ്ഥ പരിഹരിച്ചു പാലം വേഗം നീക്കി സഞ്ചാരയോഗ്യമാക്കുന്നതിന് അധികാരികള്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.