തെരുവുനായശല്യം വർധിക്കുന്നു
1585212
Wednesday, August 20, 2025 7:31 AM IST
ളാക്കാട്ടൂര്‍: ളാക്കാട്ടൂര്‍, മഞ്ഞാമറ്റം ഭാഗത്ത് തെരുവുനായ പ്രശ്നം രൂക്ഷമാകുന്നു. രണ്ടു സ്കൂളുകള്‍, കോണ്‍വെന്റ്, പള്ളി എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് തെരുവുനായ്ക്കള്‍ വിലസുന്നത്. മഞ്ഞാമറ്റത്തെ ആളൊഴിഞ്ഞ ഭാഗത്ത് രാത്രികാലങ്ങളില്‍ നായ്ക്കുട്ടികളെ വ്യാപകമായി ഉപേക്ഷിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
ഇവ പെരുകി ഇരുചക്ര യാത്രികര്‍ക്കു ശല്യമാകുകയാണ്. പ്രായമായവരും കുട്ടികള്‍ക്കും ഇത് ഒരേപോലെ ഭീഷണിയാണ്. സ്വൈര്യമായി നടന്നു പോകാന്‍പോലും ബുദ്ധിമുട്ടാണ്. തെരുവുനായ ശല്യം ഒഴിവാക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.