കുട്ടിക്കര്‍ഷക പദ്ധതി വിത്തും കൈക്കോട്ടും ഉദ്ഘാടനം ചെയ്തു
1584846
Tuesday, August 19, 2025 6:33 AM IST
കടുത്തുരുത്തി: അര്‍ച്ചന വിമന്‍സ് സെന്റര്‍ കടുത്തുരുത്തി റീജിയണിന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കുട്ടിക്കര്‍ഷക പദ്ധതി വിത്തും കൈക്കോട്ടും ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സംസ്കാരം പുതുതലമുറയില്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി അര്‍ച്ചന വിമന്‍സ് സെന്റര്‍ കടുത്തുരുത്തി റീജിയണും കടുത്തുരുത്തി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളും സംയുക്തമായി വിത്തും കൈകോട്ടും കുട്ടിക്കര്‍ഷക പദ്ധതിക്ക് തുടക്കം കുറിച്ചു.
അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ മിസ് ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ കര്‍ഷക ദിനാചരണവും വിത്തും കൈക്കോട്ടും പദ്ധതി ഉദ്ഘാടനം ചെയ്തു. കര്‍ഷകദിന സന്ദേശവും റീജിയണില്‍ മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന അംഗങ്ങള്‍ക്ക് വനിത കര്‍ഷകമിത്ര അവാര്‍ഡ് വിതരണവും കൃഷി ഓഫീസര്‍ ആര്. സിദ്ധാര്‍ത്ത് നിര്‍വഹിച്ചു.
പഞ്ചായത്തംഗം ജാന്‍സി സണ്ണി, അധ്യാപകരായ ലിന്‍സി ചാക്കോ, ഡോ. രാജശ്രീ മോഹനന്, പ്രൊജക്ട് മാനേജര്‍ പോള്‍സണ്‍ കൊട്ടാരത്തില്‍, സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി, റീജിയണ്‍ ലീഡര്‍ റ്റിനു ഫ്രാന്‍സിസ്, യൂണിറ്റ് ഓഫീസര്‍ ഷീജ സജി, സുമ ബാബു, ബിന്‍സി ബിജു, സന്ധ്യ മോഹന്‍, ശ്രീദേവി സുബ്ബരായന്‍, പി.സി. ജഗദമ്മ, അനുജ മനോജ്, ആര്യ പി. അനില്‍കുമാര്‍, അഞ്ചുമോള്‍ കെ. മാത്യു, ലത സരിന്, കുമാരി കരുണാകരന്, ആശ മോള് ഷിജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കര്‍ഷക ദിനാചരണത്തോടനുബന്ധിച്ചു കമ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പച്ചക്കറി തൈയും ഗ്രോ ബാഗ് വിതരണവും കര്‍ഷകദിന കലാ പരിപാടികളും സമ്മാന ദാനവും നടന്നു.