ഭവനനിർമാണം തുടങ്ങി
1585210
Wednesday, August 20, 2025 7:31 AM IST
അതിരമ്പുഴ: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയില്‍ സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ സെന്റ് മാത്യൂസ് കോണ്‍ഫറന്‍സ് തിരുപ്പിറവിയുടെ 2025-ാം വര്‍ഷ ജൂബിലിയും സൊസൈറ്റിയുടെ 85-ാം വാര്‍ഷികവും പ്രമാണിച്ച് ഇടവകയിലെ ഭവനരഹിത കുടുംബത്തിനുവേണ്ടി നിര്‍മിക്കുന്ന 11-ാമത് വിന്‍സെന്‍ഷ്യന്‍ ഭവനത്തിന്റെ കല്ലിടീല്‍ വികാരി റവ.ഡോ. സോണി തെക്കുംമുറിയില്‍ നിര്‍വഹിച്ചു. കോണ്‍ഫറന്‍സ് പ്രസിഡന്റ് ബെന്നി തടത്തില്‍ അധ്യക്ഷത വഹിച്ചു.
പരേതരായ വരകുകാലായില്‍ വി.ഡി. കുര്യനും റോസമ്മ കുര്യനും സൊസൈറ്റിക്ക് സൗജന്യമായി നല്കിയ നാല് സെന്റ് ഭൂമിയിലാണ് 11 ലക്ഷം രൂപയുടെ വീട് നിര്‍മിക്കുന്നത്. അസിസ്റ്റന്റ് വികാരി ഫാ. ജെറിന് കാവനാട്ട്, ബ്രദര്‍ പോള്‍, ബ്രദര്‍ ടില്‍ജോ,
ഏരിയ പ്രസിഡന്റ് ഏബ്രഹാം കൊറ്റത്തില്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രശാന്തി സിഎംസി, സിസ്റ്റര്‍ റോസിലിന്, ഭവനനിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ പി.ടി. ജോസഫ്, സെക്രട്ടറി ഇന്‍ചാര്‍ജ് ജോസ് വേങ്ങത്തടം തുടങ്ങിയവര്‍ പ്രസംഗിച്ചു.