വാഹനാപകട കേസിൽ 65 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
1584651
Monday, August 18, 2025 7:33 AM IST
പാലാ: വാഹനാപകടത്തിൽ മരിച്ച കൂട്ടിക്കൽ സ്വദേശി ഷാജിയുടെ ഭാര്യക്കും മക്കൾക്കും മാതാവിനും നഷ്ടപരിഹാരവും പലിശയും ഉൾപ്പെടെ 65 ലക്ഷം രൂപ നൽകാൻ പാലാ മോട്ടോർ ആക്സിഡന്റ്സ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജ് കെ.പി. പ്രദീപ് ഉത്തരവ് പുറപ്പെടുവിച്ചു. 2019ൽ കൂട്ടിക്കലിൽ ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് ഷാജി മരിച്ചത്.
ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ഹർജിക്കാർക്ക് തുക നൽകാനാണ് കോടതി വിധി. ഹർജിക്കാർക്ക് വേണ്ടി അഡ്വക്കറ്റുമാരായ ബിജു ഇളംതുരുത്തിയിൽ, ബിസിമോൻ ചെമ്പൻകുളം, ബിബിൻ മാടപ്പള്ളി, മരിയ തോമസ്എന്നിവർ കോടതിയിൽ ഹാജരായി.